തൃശൂർ: തൃശൂരിൽ മകന്റെ വെട്ടേറ്റ് അച്ഛനെയും അമ്മയെയും കൊല്ലപ്പെട്ടു. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് അക്രമമെന്നാണ് പ്രാഥമിക വിവരം.
വീടിന് സമീപത്തെ റോഡിൽ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുക്കത്തി ഉപയോഗിച്ചാണ് മകൻ അനീഷ് (30) കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം അനീഷ് തന്നെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അനീഷ് വീട്ടിൽ നിന്ന് ബൈക്കിൽ പുറത്തേക്ക് പോയി.