കണ്ണൂർ: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ശനിയാഴ്ച ചേര്‍ന്ന പിബി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. എസ്. രാമചന്ദ്രന്‍പിള്ള, ഹന്നന്‍മൊള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമൊഴിയാന്‍ സന്നദ്ധത അറിയിച്ചു.
എ. വിജയരാഘവനെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമാക്കാന്‍ ധാരണയായി. എസ്. രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്ര തലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ എത്തുന്നത്. മന്ത്രിമാരായ പി. രാജീവ് കെ.എന്‍. ബാലഗോപാല്‍ എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.
കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍ സി.എസ്. സുജാത, പി.സതീദേവി എന്നിവരാണ് . മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ ധാരണയായി.

















