ന്യൂഡല്‍ഹി: ഹാഫിസ് തല്‍ഹ സയീദിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ മേധാവിയായിരുന്ന ഹാഫിസ് സയീദിന്റെ മകനാണ് ഹാഫിസ് തല്‍ഹ സയീദ്.
ലഷ്കറെ തയിബ നിരോധിക്കപ്പെട്ടതോടെ ജമാഅത്തുദ്ദഅവ (ജെയുഡി) സ്ഥാപിച്ച ഹാഫിസ് സയീദീന് കഴിഞ്ഞദിവസം പാക്ക് ഭീകരവിരുദ്ധ കോടതി 32 വര്‍ഷം കൂടി തടവുശിക്ഷ വിധിച്ചിരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമാണ് നടപടി. ഹാഫിസ് സയീദ് ഉള്‍പ്പെടെ 31 പേരെ മുന്‍പ് ഭീകരരായി പ്രഖ്യാപിച്ചിരുന്നു.
ലഷ്കറിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും പണം ശേഖരിക്കുന്നതിലും ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും തല്‍ഹ സയീദിനുള്ള പങ്ക് കണക്കിലെടുത്താണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
















