ബംഗളൂരു: ഇനി മുതൽ യാത്രകൾക്കായി മുസ്‌ലിം കാബ് ഡ്രൈവർമാരെ വിളിക്കരുതെന്നാവശ്യപ്പെട്ട് കർണാടകയിൽ സംഘ്പരിവാർ പ്രചാരണം നടത്തുന്നു. ഭാരത് രക്ഷാ വേദിക എന്ന തീവ്രഹിന്ദു ഗ്രൂപ്പാണ് വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം ഇപ്പോൾ നടത്തുന്നത്. ബംഗളൂരുവിൽ അടക്കം നിരവധിയിടങ്ങളിൽ ഇവർ വീടുകയറിയിറങ്ങി.
‘നമ്മൾ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാൽ നമ്മുടെ ദൈവത്തിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്. അവർ നമ്മളെ കാഫിറുകൾ (അവിശ്വാസികൾ) എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവർക്ക് പ്രധാനം. നമുക്ക് നമ്മുടേതും’ – സംഘടനാ മേധാവി ഭാരത് ഷെട്ടി പറയുന്നു.