കണ്ണൂർ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് സ്റ്റാലിനെത്തിയത്.
മന്ത്രി എം.വി. ഗോവിന്ദന്, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, ഡിഎംകെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന് എന്നിവര്‍ ചേര്‍ന്ന് സ്റ്റാലിനെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നൂറു കണക്കിന് പ്രവര്‍ത്തകരും സ്വീകരിക്കാനെത്തിയിരുന്നു.
വൈകിട്ട് അഞ്ചിന് നടക്കുന്ന കേന്ദ്ര – സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറിൽ മുഖ്യാതിഥിയാണ് എം.കെ. സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി.തോമസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരും സെമിനാറിൽ പങ്കെടുക്കും.