ചെന്നൈ-തിരുവനന്തപുരം എസി ദ്വൈവാര സര്‍വീസ് റെയില്‍വേ പുനരാരംഭിക്കുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം ജംക്‌ഷന്‍, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ഈറോഡ്, സേലം, കാട്പാടി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉള്ളത്.
ഫസ്റ്റ് എസി-1, സെക്കന്‍ഡ് എസി-2, തേഡ് എസി-8 ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ- തിരുവനന്തപുരം ട്രെയിന്‍ (22207) 15-ാം തിയതി മുതല്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 4ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.05ന് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ വഴിയാണു സര്‍വീസ്. മടക്ക ട്രെയിന്‍ (22208) തിരുവനന്തപുരത്തുനിന്നു 17 മുതല്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 7.15ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.15ന് ചെന്നൈയിൽ എത്തി ചേരും.