ഡൽഹി: രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും നാളെ (ഞായറാഴ്ച) മുതൽ കോവിഡ് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പക്ഷെ എല്ലാവർക്കും സൗജന്യമായല്ല ഡോസ് നൽകുക. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പോരാളികൾക്കും 60 വയസ് കഴിഞ്ഞവർക്കും സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ തീരുമാനം എടുത്തിരിക്കുന്നത്. മറ്റു ചില രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് എല്ലാ മുതിർന്നവർക്കും നൽകാൻ തീരുമാനമുണ്ടായിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസെടുക്കേണ്ടത് വളരെ അനിവാര്യവുമാണ്.