ഇസ്ലാമാബാദ്: പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിൽ അനിശ്ചിതത്വം. തുടർന്ന് സഭ ബഹളം കാരണം നിർത്തിവെച്ചു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയില്ല.
സഭയിൽ നാലാമത്തെ അജണ്ടയായിട്ടായിരുന്നു അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്. പക്ഷെ ചർച്ച കൂടാതെ അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ച ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ശേഷം ഇമ്രാൻ ഖാന് വേണ്ടി സംസാരിച്ചത് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയായിരുന്നു.