കോഴിക്കോട്: കെ.വി. തോമസ് പാര്‍ലമെന്റില്‍ പോയത് ഓട് പൊളിച്ചല്ലെന്നും കെ.വി. തോമസിനെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന്. ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ടെന്നും മുരളീധരൻ പറഞ്ഞു
അദ്ദേഹത്തിന് ഉണ്ടായിരുന്ന ചില പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി നിര്‍ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടി മാഷിന് അറിയാം.
കോണ്‍ഗ്രസ് നശിച്ച് കാണണം എന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അപ്പോള്‍ അവര്‍ നേതൃത്വം നല്കുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.