ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് നന്ദനത്തിൽ എം. ബിജു (38) ആണ് പിടിയിലായത്.
ചാത്തന്നൂർ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളുടെ മൊബൈൽ ഫോൺ ട്രെയ്സ് ചെയ്ത് പിടികൂടുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിൻറെ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐമാരായ ഹരിലാൽ, അനിൽകുമാർ എസ്.സി.പി.ഒമാരായ സന്തോഷ്, ആൻറണി, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.