ലഹോര്‍: പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്താൻ വിട്ട് ഇന്ത്യയിലേക്ക് പോകട്ടെയെന്ന് പിഎംഎൽ-എൻ നേതാവ് മറിയം നവാസ് കുറ്റപ്പെടുത്തി. അടുത്തകാലത്ത് നിരന്തരം ഇന്ത്യയെ പുകഴ്ത്തി ഇമ്രാൻ നടത്തിയ പ്രസ്താവനയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ കൂടിയായ മറിയം നവാസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
അത്രത്തോളം ഇഷ്‌ടമാണെങ്കിൽ പാകിസ്‌താനിലെ ജീവിതം ഉപേക്ഷിച്ച് ഇമ്രാൻ ഖാൻ ഇന്ത്യയിലേക്ക് കുടിയേറണം. ‘ഇന്ത്യയിലെ 27 പ്രധാനമന്ത്രിമാർക്കെതിരെ അവിശ്വാസ പ്രമേയങ്ങൾ വന്നിട്ടുണ്ട്. വാജ്‌പേയ് ഒരു വോട്ടിന് പരാജയപ്പെട്ട് വീട്ടിലേക്കാണ് പോയത്. നിങ്ങളെപ്പോലെ രാജ്യത്തെയും ഭരണഘടനയെയും ബന്ദികളാക്കിയില്ല.’ – മറിയം പറയുന്നു.