ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു കൗമാരക്കാരി കൊല്ലപ്പെടുകയും രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
16 വയസ്സുള്ള പെൺകുട്ടിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിന് പരുക്കേറ്റ് മറ്റൊരു പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ആൺകുട്ടിക്ക് നിതംബത്തിൽ വെടിയേറ്റതായും പൊലീസ് പറഞ്ഞു.