കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ചെന്ന് വ്യക്തമാക്കി ഹാക്കർ സായ് ശങ്കർ. ഒരു വാര്‍ത്ത ചാനിലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യകതമാക്കിയത്.
താൻ നശിപ്പിച്ച തെളിവുകളിൽ കോടതി രേഖകകളുമുണ്ട്. കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോണിലെ വിഡിയോകളും ചിത്രങ്ങളും നശിപ്പിച്ചെന്നും അത് എപ്പോള്‍ വേണമെങ്കിലും തനിക്ക് വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ വന്ന രേഖകള്‍ താന്‍ കണ്ടിരുന്നെന്നും അതാണ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തോട് സഹകരിക്കും. ഇത് വീണ്ടെടുത്ത് കൊടുക്കും.
അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ് എന്ത് വന്നാലും രക്ഷപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വർഗീസാണ് ഇക്കാര്യം പറഞ്ഞത്. തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സായ് ശങ്കറിന് ഇന്നാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.