ഷെയ്ന് നിഗം നായകനാവുന്ന ചിത്രത്തിന്റെ പേര് ആയിരത്തൊന്നാം രാവ് എന്ന സിനിമയുടെ ചിത്രീകരണം യുഎഇ റാസല്‍ഖൈമയില്‍ തുടങ്ങി.ടിക് ടോക് വീഡിയോകളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ ജുമാനയാണ് നായിക.ജുമാനയുടെ ആദ്യ സിനിമ കൂടിയാണിത്.
ദുബൈ, ഷാര്‍ജ, അബുദബി, അജ്മാന് എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. പഠനശേഷം മലപ്പുറത്തുനിന്നും ദുബൈയില്‍ എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പറയുന്നത് സൗഹൃദത്തിന്റെ കഥയാണ്. സൗബിന് ഷാഹിര്‍, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം യുഎഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. രചനയും അദ്ദേഹത്തിന്റേതാണ് .ഗോള്‍ഡന്‍ എസ് പിക്ചേഴ്സിന്റെ ബാനറില്‍ ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ഫെരീഫ് എം പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FShaneNigamOfficial%2Fposts%2F527107302110594&show_text=true&width=500