തിരുവനന്തപുരം: ചര്‍ച്ചകളിലൂടെ കെഎസ്ഇബിയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ദ്യോഗസ്ഥരുടമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ചെയര്‍മാന്‍ ബി.അശോക്. ഒരു സമരത്തെയും എതിര്‍ത്തിട്ടില്ല, ഹൈക്കോടതി ഉത്തരവ് പാലിക്കുകയാണ് ചെയ്തതെന്നും ചെയര്‍മാന്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം സമ്മര്‍ദ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനകള്‍ സാമാന്യ മര്യാദ പുലര്‍ത്തണമെന്നാവശ്യപ്പെട്ട ചെയര്‍മാന്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ യൂണിയന്‍ നേതാക്കള്‍ തിരുത്തലിന് തയാറായാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പ്രതികരിച്ചു
അസോസിയേഷന്‍ നല്‍കുന്ന നിവേദനത്തിന് അനുസരിച്ച് കെ എസ് ഇ ബിക്ക് നീങ്ങാനാകില്ല. സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന യൂണിയനുകളുടെ നിലപാട് തെറ്റാണ്. കമ്പനി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മാത്രമാണ് പറയാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

















