വേനൽക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വൈറസുകള്‍, ബാക്ടീരിയകള്‍ മുതലായ വിവിധ രോഗാണുക്കള്‍ എന്നിവയുടെ ആക്രമണത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനമാണ്.നാം ദിവസവും കഴിക്കുന്ന വിവിധ ഭക്ഷണങ്ങളിലൂടെ ശരീരത്തിന് വിവിധ പോഷകങ്ങള്‍ ലഭിക്കുന്നു. എന്നാല്‍, വേനല്‍ക്കാലത്ത് പ്രത്യേകിച്ചും നിങ്ങളുടെ ശരീരം വളരെയധികം ഊര്‍ജ്ജം ചെലവഴിക്കുന്നു. ഈ സീസണില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ.
ഫ്രൂട്ട് ജ്യൂസ്
പഴങ്ങള്‍ എല്ലാംതന്നെ വൈവിധ്യമാര്‍ന്ന പോഷകങ്ങളും രോഗശാന്തി ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ വേനല്‍ക്കാലത്ത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പഴങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ നല്ല മാര്‍ഗമില്ല. പക്ഷേ ഫ്രഷ് ഫ്രൂട്ട് ജ്യൂസ് തന്നെ പതിവായി കഴിക്കുക. പഴങ്ങള്‍ പലതരം പോഷകങ്ങള്‍ നല്‍കിക്കൊണ്ട് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ജലാംശം നല്‍കുകയും നിറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ രോഗവാഹകരില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.
സിട്രിക് പഴങ്ങള്‍
വിറ്റാമിന്‍ എ, ബി6, സി എന്നിവയും മറ്റ് പല പോഷകങ്ങളും സിട്രിക് പഴങ്ങളില്‍ വളരെ കൂടുതലാണ്. ജോലിക്ക് മുമ്പോ ഉറക്കമുണര്‍ന്നതിന് ശേഷമോ ഒരു ഗ്ലാസ് തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജസ്വലമാക്കാനും സഹായിക്കും.
തൈര്
തൈര് വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. തൈരില്‍ പ്രോബയോട്ടിക്സ് കൂടുതലാണ്. പ്രോബയോട്ടിക്സിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ദഹനം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഗ്രീന്‍ ടീ
മസാല ചായയും കാപ്പിയും പോലുള്ള ചൂടുള്ള പാനീയങ്ങള്‍ക്ക് പകരമായുള്ള ആരോഗ്യകരമായ ഒരു ബദലാണ് ഗ്രീന്‍ ടീ. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ മാത്രമല്ല, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ജലാംശം നല്‍കുന്നതിനുമുള്ള മികച്ച പാനീയമാണ് .
ഇഞ്ചി
സൂപ്പര്‍ ഫുഡുകളിലൊന്നായാണ് ഇഞ്ചിയെ കണക്കാക്കുന്നത്. ഇഞ്ചിക്ക് വൈവിധ്യമാര്‍ന്ന ഗുണങ്ങളുണ്ട്, കൂടാതെ ശരീരത്തെ ഏതെങ്കിലും അസുഖങ്ങളില്‍ നിന്നും രോഗവാഹകരില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. ഇഞ്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുക. കുടിക്കുന്ന ജ്യൂസുകളില്‍ കുറച്ച് ഇഞ്ചി കലര്‍ത്തി കുടിക്കുക.
വെളുത്തുള്ളി
ഇഞ്ചി പോലെ വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച ഫുഡായി കണക്കാക്കപ്പെടുന്നു. വെളുത്തുള്ളിക്ക് മികച്ച രോഗശാന്തി ഗുണങ്ങളുണ്ട്, മാത്രമല്ല ബാക്ടീരിയ, ഫംഗസ് മുതലായ വിവിധ രോഗകാരികളെയും ചെറുക്കാന്‍ സഹായിക്കുന്നു.
മധുരക്കിഴങ്ങ്
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ് മധുരക്കിഴങ്ങ്. ഇത് ഉരുളക്കിഴങ്ങിന് ആരോഗ്യകരമായ ഒരു പകരക്കാരനാണ്. അതിനാല്‍ ഉരുളക്കിഴങ്ങിന് പകരമായി ഭക്ഷണത്തില്‍ മധുരക്കിഴങ്ങ് ഉള്‍പ്പെടുത്താവുന്നതാണ്.
ബട്ടണ്‍ കൂണ്‍
ഒരു പ്രതിരോധശേഷി ബൂസ്റ്ററാണ് ബട്ടര്‍ കൂണ്‍. ബട്ടണ്‍ കൂണില്‍ റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിനുകളും ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. കൂണ്‍ കറിവച്ചോ മറ്റോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.