തെന്നിന്ത്യൻ സിനിമാ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അല്ലുഅർജുൻ.മലയാളികളുടെയും പ്രിയങ്കരനായ അല്ലു അർജുന്റെ ജന്മ ദിനം കൂടിയാണിന്ന്. ആഡംബര വാഹനങ്ങളോട് ക്രസ് ഉള്ള താരം വാഹനങ്ങൾ സ്വന്തമാക്കാൻ ചിലവാക്കുന്നതും കോടികളാണ്. തിളങ്ങുന്ന കറുത്ത വാനിറ്റി വാൻ മുതൽ മെഗാ വെഡ്ഡിംഗ് സെറ്റ് അപ്പ് വരെ ഒരുക്കാൻ അല്ലുഅർജുൻ വൻ തുക ചെലവഴിച്ചതായി റിപോർട്ടുണ്ട്.
അല്ലു പോകുന്ന ഏത് ഷൂട്ടിംഗ് സെറ്റിലും തലയെടുപ്പോടെ നിൽക്കുന്ന അല്ലു അർജുന്റെ വാനിറ്റി വാനിന് ഫാൽക്കൺ എന്നാണ് പേര്. എഎ ലോഗോ പതിപ്പിച്ച വാനിന് ജെറ്റ് ബ്ലാക്ക് ഇന്റീരിയർ ഉണ്ട്. അവയിൽ വെള്ളിയും കറുപ്പും ഫർണിഷിംഗ് നിറഞ്ഞിരിക്കുന്നു. വാനിറ്റി വാനിൽ ഉയരമുള്ള ചാരികിടക്കാവുന്ന ഒരു കസേര, ടെലിവിഷൻ സെറ്റ്, ഒരു കിടക്ക എന്നിവയും ഉണ്ട്. റെഡ്ഡി കസ്റ്റംസ് കസ്റ്റമൈസ് ചെയ്ത ഇതിന് ഏഴ് കോടി രൂപയാണ് വില.
അല്ലുവിന്റെ പ്രതിദിന യാത്ര, 1.88 കോടി മുതൽ 4.03 കോടി രൂപ വരെയുള്ള ബീസ്റ്റ് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനത്തിലാണ്. 3 ലിറ്റർ, V6 ടർബോ ഡീസൽ എൻജിനും 5 ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ യൂണിറ്റും കാറിലുണ്ട്. വളരെ ചെലവേറിയ വാഹനം വാങ്ങിയതിന് ശേഷം അല്ലു ട്വീറ്റ് ചെയ്തിരുന്നു.
75 ലക്ഷം രൂപ ചിലവ് വരുന്ന, അല്ലുവിന്റെ ഹമ്മർ എച്ച് 2 അദ്ദേഹം അഭിനയിക്കുന്ന സെറ്റിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. പരുക്കൻ എടിവി 393 ബിഎച്ച്‌പിയും 563 എൻഎം ടോർക്കും നൽകുന്ന ഒരു സമ്പൂർണ്ണ പവർഹൗസാണ് ഈ വാഹനം. ഇതിന് മണിക്കൂറിൽ 190 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിന് 75 ലക്ഷം രൂപയിലധികം ചെലവുണ്ട്.
അല്ലു അർജുവിന് ഒരു ചുവന്ന മെഴ്‌സിഡസ് 200 സിഡിഐയും ഉണ്ട്. കാറിന്റെ വില ഏകദേശം 31 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. ഇതിൽ ആണ് കുടുംബത്തോടൊപ്പം അദ്ദേഹം പലപ്പോഴും ഡ്രൈവിംഗിന് പോകുന്നത്.
വാഹനം പോലെ തന്നെ അല്ലു അർജുന്റെ വീടും ശ്രെധ നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ഏറ്റവും ആഡംബരമുള്ള സെലിബ്രിറ്റി ഭവനങ്ങളിൽ ഒന്നായിരിക്കും ഹൈദരാബാദിലെ ഈ വീട്. അല്ലു അർജുന്റെയും ഭാര്യ അല്ലു സ്നേഹ റെഡ്ഡിയുടെയും ഐഡിയ ഉപയോഗിച്ച് ക്യൂറേറ്റ് ചെയ്‌ത ഈ വീട്ടിൽ ഒരു ആഡംബര പൂൾ ഉണ്ട്. മാത്രവുമല്ല, അല്ലു അർജുന്റെ പിതാവ് കുടുംബത്തിന് നൽകിയ സമ്മാനവുമായിരുന്നു ഈ വീട്.