കൊച്ചി: സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് ഇന്ന് കണ്ണൂരിലേക്ക് തിരിക്കും. നാളെയാണ് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാർ നടക്കുക.
എറണാകുളത്തെ വസതിയില്‍ നിന്നും ഇന്ന് ഉച്ചയോടെ അദ്ദേഹം പുറപ്പെടുമെന്നാണ് വിവരം. അതേസമയം വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് കെപിസിസി നിലപാട്.
ന്നാല് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയാല്‍ കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചിരുന്നു. ബിജെപിക്ക് അലോസരമുണ്ടാക്കുമെന്നതിനാലാണ് കെ.വി. തോമസിനെ കോണ്‍ഗ്രസ് വിലക്കുന്നത്. ബിജെപിക്ക് അലോസരമുണ്ടാക്കുന്നത് ഒന്നും കോണ്‍ഗ്രസ് ചെയ്യില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.