തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിൽ വീടിന് നേരെ ബോംബെറിഞ്ഞു. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. നിരവധി കേസിൽ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞതെന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അനീഷ്, ബന്ധുവി്നറെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം പുറത്തു പറഞ്ഞു എന്നാരോപിച്ചാണ് കിരണിന്റെ വീട് ആക്രമിച്ചത്. നെയ്യാർ ഡാം പൊലീസ് പരിശോധന നടത്തി.