ജനീവ: റഷ്യയെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പുറത്താക്കി. കീവിനു സമീപം ബുച്ചയില്‍ കൂട്ടക്കുരുതി നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
യുഎന്നിന്റെ നടപടിയിൽ നന്ദിയുണ്ടെന്ന് യുക്രെയ്ൻ അറിയിച്ചു.‘മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുഎന്നിന്റെ വിഭാഗത്തിൽ യുദ്ധക്കുറ്റവാളികൾക്കു സ്ഥാനമില്ല.’–യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററിൽ പറഞ്ഞു.
ബുച്ചയില്‍ മൂന്നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പറയുന്നു. തെരുവുകളിലടക്കം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കൈകൾ കെട്ടിവച്ച നിലയിലാണ് ബുച്ച കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ശരീരങ്ങൾ കിടന്നതെന്നും ഇവരിൽ പലരും പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുണ്ട്.