ന്യൂഡല്‍ഹി: നേപ്പാളുമായി മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് ഇന്ത്യ. നേപ്പാളിൽ സ്കൂൾ, ഹെൽത്ത് പോസ്റ്റ്, ജലസേചന പദ്ധതികൾ എന്നിവയുടെ നിർമ്മാണത്തിന് സഹായം നല്‍കുന്ന പദ്ധതിയിലാണ് ഒപ്പ് വെച്ചത്.
നേപ്പാൾ സർക്കാരിന്റെ ഫെഡറൽ അഫയേഴ്‌സ് ആൻഡ് ജനറൽ അഡ്മിനിസ്‌ട്രേഷനും ഇന്ത്യൻ എംബസിയും തമ്മിൽ മൂന്ന് ധാരണാ പത്രങ്ങൾ ഒപ്പുവെച്ചത്. നാബികാഷ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നിർമ്മാണത്തിനായി ഡാർചുലയിലെ ദുഹുൻ റൂറൽ മുൻസിപ്പാലിറ്റിയുമായാണ് ഒരു കരാർ. നൗഗഡ് റൂറൽ മുൻസിപ്പാലിറ്റിയിലേതാണ് രണ്ടാമത്തേത്. ഇയർകോട്ട് ഹെൽത്ത് പോസ്റ്റാണ് ഇവിടെ സ്ഥാപിക്കുന്നത്. മൂന്നാമത്തേത് ഗൽചി റൂറൽ മുൻസിപ്പാലിറ്റിയിലെ ജലസേചന പദ്ധതിയ്‌ക്ക് വേണ്ടിയുള്ളതും. കാഠ്മണ്ഡുവിലെ ഇന്ത്യൻ മിഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
എല്ലാ കമ്യൂണിറ്റി വികസന പദ്ധതികളും ഇന്ത്യ-നേപ്പാൾ വികസന സഹകരണത്തിന് കീഴിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കും. ജനാബികാഷ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നിർമ്മാണത്തിനായി 70.87 ദശലക്ഷം രൂപയും, ഹെൽത്ത് പോസ്റ്റിന് 25.36 ദശലക്ഷവും ജനസേചന പദ്ധതിയ്‌ക്ക് 11.77 ദശലക്ഷം രൂപയുമാണ് കേന്ദ്രം നൽകുന്നത്. അയൽരാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും നേപ്പാളും തമ്മിൽ നല്ലബന്ധമാണുള്ളതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.