തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടർന്ന് പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ടാണ് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിലേക്ക് മാറ്റിയത്.
ബംഗളൂരുവിലെ സ്വകാര്യ വസതിയിലാണ് ഇപ്പോൾ മഅ്ദനി കഴിയുന്നത്. പെട്ടെന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതയെ തുടർന്ന് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രത്യേകമായി പ്രാർത്ഥിക്കണമെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി ആവശ്യപ്പെട്ടു.