ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു കാശ്മീര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി ഒമര്‍ അബ്ദുള്ള ഡല്‍ഹിയിലെ ഇ ഡിയുടെ ആസ്ഥാനത്തേക്ക് എത്തുകയായിരുന്നു. അദ്ദേഹം ബാങ്കില്‍ നിയമിച്ച ചില ഡയറക്ടറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.
2010ൽ ജമ്മു കശ്മീർ ബാങ്കിന്റെ അന്നത്തെ മാനേജ്മെന്റ് ബാന്ദ്ര കുർളയിലെ ആകൃതി ഗോൾഡ് ബിൽഡേഴ്സിന്റെ കെട്ടിടം ടെണ്ടർ നടപടിക്രമങ്ങൾ പാലിക്കാതെ 180 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇത് അഴിമതിയാണെന്ന ആരോപണം ഉയർന്നതോടെ 2021ൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നാഷണൽ കോൺഫറൻസ് ആരോപിക്കുന്നത്. ബിജെപിക്ക് രാഷ്ട്രീയ ലാഭം ഉണ്ടാക്കി കൊടുക്കാനാണ് ഇഡി പരിശ്രമിക്കുന്നതെന്നും അവർ ആരോപിക്കുന്നു.