ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ഫോണ്‍ കോളിനിടെയാണ്, ബോറിസ് തന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് കണ്ടത്. 2030-ഓടെ ഇന്ത്യയും യു.കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന പ്രതീക്ഷയോടെ, 2021 മെയ് മാസത്തിലെ ഒരു വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒരു വ്യാപാര കരാറില്‍ ഇരുവരും ഒപ്പുവെച്ചിരുന്നു. സമ്ബദ്‌വ്യവസ്ഥ കുതിച്ചുയരുന്ന ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ ഒപ്പു വെയ്ക്കുന്നതിലൂടെ, ബ്രിട്ടീഷ് ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് ബോറിസ് കരുതുന്നത്.
ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍, ഉക്രൈനിലെ സംഘര്‍ഷവും റഷ്യക്കെതിരായ ഉപരോധവും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.