കണ്ണൂർ: നേതാക്കളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് കോണ്‍ഗ്രസിന്റെ ശൈലിയാണെന്നും കെ.വി. തോമസ് കോണ്‍ഗ്രസ് വിടണമോയെന്നത് വ്യക്തി തീരുമാനമാണെന്നും മുന്‍മന്ത്രി ഇ.പി. ജയരാജന്.
പൊതുജനം സിപിഎമ്മിനെ സ്നേഹിക്കുന്നു. മറ്റ് പാർട്ടിയിലെ നേതാക്കളും ഇതിൽ ഉൾപ്പെടും. പല നേതാക്കളുടെയും ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ച് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. മഴപെയ്യുമ്പോൾ കുട പിടിക്കാമെന്നും ആരൊക്കെ വരുമെന്ന് നോക്കാമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
തന്നെ വെടിവെക്കാന്‍ ആളെ കൂട്ടിപ്പോയവനാണ് കെ.വി. തോമസിനെ തടയുന്നതെന്നും ജയരാജന് പരിഹസിച്ചു.