കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ബംഗാൾ ഘടകം.
കേന്ദ്ര നേതൃത്വം കേരളഘടകത്തിന് മുന്നറിയിപ്പ് നൽകണം. നന്ദി ഗ്രാം ഒരു പാഠമാകണമെന്നും പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം അഭിപ്രായപ്പെട്ടു.
പാർട്ടിക്ക് മുമ്പിൽ നന്ദിഗ്രാം തിരിച്ചടി നേരിട്ട മാതൃകയായി മുന്നിൽ നിൽപ്പുണ്ട്. അതുകൊണ്ട് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുത്. ഭൂപ്രശ്നങ്ങൾ വലിയ തിരിച്ചടിയാകുമെന്നും വലിയ രീതിയിലുള്ള ആലോചനകൾ വേണമെന്നുമുള്ള നിർദ്ദേശമാണ് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കൾ മുന്നോട്ടുവെക്കുന്നത്.
സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകണം എന്നാണ് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കളുടെ ആവശ്യം. പാർട്ടികോൺഗ്രസിൽ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ വിഷയത്തിൽ അനുകൂലിച്ച് സംസാരിച്ചിരുന്നു. സ്വാഗതപ്രസംഗത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചശേഷമാണ് മുഖ്യമന്ത്രി കെ-റെയിൽ വിഷയം അവതരിപ്പിച്ചത്.