മലപ്പുറം: മലപ്പുറം ജില്ലയിൽ കുഴൽപ്പണം പിടികൂടി. രണ്ടിടങ്ങളിൽ നടന്ന പരിശോധനയിൽ 1.08 കോടി രൂപയാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണയിലും മലപ്പുറത്തുമാണ് പരിശോധന നടന്നത്.
പെരിന്തൽമണ്ണയിൽ നിന്നും 90 ലക്ഷം രൂപയും മലപ്പുറത്ത് നിന്നും 18 ലക്ഷം രൂപയുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വല്ലപ്പുഴ സ്വദേശികളായ കൊടിയിൽ ഫൈസൽ, മണൽപള്ളി നിസാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.