കവരത്തി: ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൈക്കിള്‍ നിര്‍ബന്ധമാക്കി. ഇനി മുതല്‍ എല്ലാ ബുധനാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ സൈക്കിളില്‍ എത്തണമെന്ന് നിര്‍ദേശം.
അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക എന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.
അംഗപരിമിതരെയും ഗുരുതര രോഗബാധിതരെയും പുതിയ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതലാണ് ഉത്തരവ് പ്രാവര്‍ത്തികമായത്. ആദ്യദിനം തന്നെ ഉദ്യോഗസ്ഥരില്‍ നിന്നും നല്ല പിന്തുണ കിട്ടിയതായി ദ്വീപ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.