പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിയെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി കിണറ്റുകര ഊരിലെ സഞ്ജു (16)വാണ് മരിച്ചത്. അഗളി ജി.വി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സഞ്ജു.
രണ്ടു ദിവസം മുമ്പാണ് സഞ്ജു കുടുംബത്തോടൊപ്പം വനത്തിൽ പോയത്. വനത്തിൽ താമസിച്ച് തേൻ ശേഖരിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.