വൈത്തിരി: മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.
പിണങ്ങോട് സ്വദേശിനി 34കാരിയാണ് കൽപറ്റ ഗുഡാലായിക്കുന്നു സ്വദേശിയോടൊപ്പം പോയത്. 11 വയസുള്ള ഇരട്ടകുട്ടികളുടെയും എട്ടു വയസുള്ള മറ്റൊരു കുട്ടിയുടെയും മാതാവാണ് യുവതി. കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.
വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ എസ്.ഐ ദിനേശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.