രഞ്ജിനി ഹരിദാസിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല.നിരവധി ആരാധകരും രഞ്ജിനിക്കുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും അഭിപ്രായങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട് .അവയൊക്കെ പ്രേക്ഷക ശ്രെധ നേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
“എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുമ്പോൾ, നമ്മൾ”, എന്ന കുറിപ്പോടെയാണ് രഞ്ജിനി ഇപ്പോൾ ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. സംഭവം എന്തെന്നാൽ കഴിഞ്ഞ ദിവസം ആർഐഎഫ് എഫ്കെ വേദിയിൽ നടി റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.വേദിയിൽ റിമ, മിനി സ്കർട്ട് അണിഞ്ഞെത്തിയതായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയാണ് റീമയെ സപ്പോർട്ട് ചെയ്തുകൊണ്ടാണ് രഞ്ജിനി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി താരങ്ങൾ ഇതിനുമുൻപും വിമർശനം നേരിട്ടിട്ടുണ്ട് .വിമർശിച്ചവർക്കു നേരെയുള്ള പ്രതികാരം കൂടിയാണിത്.
രഞ്ജിനിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. “ഈ ചിത്രം ഒരു ചിരി കലാപമാണ്, നിങ്ങൾ എങ്ങനെ ജീവിക്കണം. എന്ത് വസ്ത്രം ധരിക്കണം. എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാണ്”, എന്നിങ്ങനെ പിന്തുണക്കുന്ന നിരവധി കമന്റുകൾ വന്നിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Franjinih%2Fposts%2F521878199308165&show_text=true&width=500