കൊഴുപ്പ് ശരീരത്തിന് ഗുണം ചെയ്യുമെന്ന് സമീപകാല ഗവേഷണങ്ങള്‍ തെളിയിച്ചതാണ്. വാസ്തവത്തില്‍, ചിലതരം കൊഴുപ്പുകള്‍ ശരീരഭാരം കുറയ്ക്കാന്‍ പോലും സഹായിക്കും. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും ആരോഗ്യകരമാണ്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍ അളവിന്റെയും സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഒരു വ്യക്തിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ആരോഗ്യകരമായ വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവ ഹൃദ്രോഗ സാധ്യതയും ടൈപ്പ് 2 പ്രമേഹവും കുറയ്ക്കുന്നു.
പൂരിത കൊഴുപ്പുകളോ ട്രാന്‍സ് ഫാറ്റുകളോ ആണ് ചിലപ്പോൾ പ്രശ്‌നമാകുന്നത്. പായ്ക്ക് ചെയ്തതും പ്രോസസ് ചെയ്തുമായ ഭക്ഷണങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇവ പ്രമേഹം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും
നമ്മുടെ ശരീരത്തിന് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ കൊഴുപ്പ് ആവശ്യമാണ്. ഇത് 3 അവശ്യ മാക്രോ ന്യൂട്രിയന്റുകളുടെ (കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍) ഭാഗമാണ്. ആധുനിക ഡയറ്റുകളില്‍ പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രശ്‌നം, ഇവ രണ്ടും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, പ്രത്യേകിച്ച് ട്രാന്‍സ് ഫാറ്റ്. ട്രാന്‍സ് ഫാറ്റില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ 2% ഉള്ളവരില്‍ ഹൃദ്രോഗ സാധ്യത 23% വരെ വര്‍ദ്ധിക്കുന്നു. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പൊതുവെ ആരോഗ്യകരമായ കൊഴുപ്പുകളായി കണക്കാക്കപ്പെടുന്നു. ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങളില്‍ കൂടുതല്‍ മോണോ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കും.കഴിക്കേണ്ട ചില ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉണ്ട്.
നട്‌സ്
നാരുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞതാണ് നട്സ്. അവ അമിതവണ്ണത്തിനെതിരെ പോരാടുന്നു, മെറ്റബോളിസം കൂട്ടുകയും ഹൃദ്രോഗം കുറക്കുകയും ചെയ്യുന്നു. ബദാം, വാല്‍നട്ട് എന്നിവ മറ്റ് നട്‌സുകളെ അപേക്ഷിച്ച് മികച്ചതാണ്.
നെയ്യ്
മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ നെയ്യ് നല്ലതാണ്. വിറ്റാമിന്‍ കെ 2 പോലുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളിലും ഒമേഗ 6 പോലുള്ള മറ്റ് പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതില്‍ ധാരാളമുണ്ട്. ഇത് മാത്രമല്ല, ഭക്ഷണത്തില്‍ നിന്ന് മറ്റ് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാനും ഇത് ശരീരത്തെ സഹായിക്കുന്നു.
തേങ്ങ
തേങ്ങയിലെ ഫാറ്റി ആസിഡുകളും അതിന്റെ ഉല്‍പന്നങ്ങളും കരളില്‍ നേരിട്ട് ചെന്ന് അവിടെ മെറ്റബോളിസീകരിക്കപ്പെടുന്നു. തേങ്ങ വിശപ്പ് ഇല്ലാതാക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ്
രുചികരവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതുമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധമായ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദയാരോഗ്യം കൂട്ടുകയും ചെയ്യുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന് കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു.
ഒലിവ് ഓയില്‍
മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ കേന്ദ്രബിന്ദുവാണ് ഒലീവ് ആണ്. ഒലീവ് ഓയിലിന് നിരവധി ഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമായ ഇ, ഒലിവ് ഓയില്‍ ഹൃദയാരോഗ്യത്തെയും ചര്‍മ്മത്തെയും സംരക്ഷിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പും കൊളസ്ട്രോളും കൊണ്ട് സമ്പുഷ്ടമാണ്, എന്നാല്‍ ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ ബാധിക്കില്ലെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഇത് തലച്ചോറിനും ഹൃദയത്തിനും നല്ലതാണ്. മുട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
അവൊക്കാഡോ
അവോക്കാഡോകള്‍ കൊഴുപ്പ് നിറഞ്ഞ പഴമാണ്. നാരുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ഹൃദയാരോഗ്യകരമായ കൊളസ്ട്രോള്‍, വയറിലെ കൊഴുപ്പ് എന്നിവയ്ക്കെതിരെ പോരാടുന്ന ഒരു മികച്ച ഉറവിടമാണ് ഇത്.
ചീസ്
കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും ശക്തികേന്ദ്രമാണ് ചീസ്. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
ചിയ വിത്തുകള്‍
കൊഴുപ്പുള്ള ഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ഒന്നാണ് ചിയ വിത്തുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ ഈ കുഞ്ഞന്‍ വിത്തില്‍ ധാരാളമുണ്ട്. ഓരോ 100 ഗ്രാം ചിയ വിത്തുകളിലും 31 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കൊഴുപ്പുകളുടെ സാന്ദ്രമായ ഉറവിടമാണ്. അതുപോലെതന്നെ ഫ്‌ളാക്‌സ് സീഡുകളും കൊഴുപ്പില്‍ മുന്നിലാണ്.
മത്സ്യം
സാല്‍മണ്‍, ട്യൂണ, ട്രൗട്ട്, മത്തി, അയല എന്നിവയെല്ലാം ആരോഗ്യകരമാണ്. പ്രോട്ടീനാല്‍ സമ്പുഷ്ടവും ഹൃദയാരോഗ്യത്തിന് ഉത്തമവുമായ മത്സ്യം മറ്റേതൊരു മാംസത്തേക്കാളും നല്ലതാണ്.