കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകക്കേസിലെ പ്രതികൾക്ക് ജാമ്യം. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വില്യപറമ്പില്‍ അസീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നാല് പ്രതികൾക്കും ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് കോടതി പ്രതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെയാണ് പ്രതികൾക്ക് ജാമ്യത്തിനുള്ള വഴി തെളിഞ്ഞത്.