ന്യൂഡൽഹി: സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ കെ വി തോമസ് പാർട്ടി പറയുന്നത് അംഗീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ അദ്ദേഹം പോകില്ലെന്നാണ് തന്റെ ആത്മവിശ്വാസമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.വി.തോമസിന് കോണ്‍ഗ്രസിൽ നിന്നും പുറത്തുപോകാൻ മനസുണ്ടെങ്കിലേ സിപിഎം സെമിനാറിൽ അദ്ദേഹം പങ്കെടുക്കൂ എന്ന്
രാവിലെ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്.
എന്നാൽ വിഷയത്തിൽ വ്യക്തമായ മറുപടി അദ്ദേഹം പറയാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.