തിരുവല്ല: പ്രണയം നടിച്ച് അടുത്തു കൂടി രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നും ആ പ്രണയത്തട്ടിപ്പില്‍ കെ.വി. തോമസ് കുടുങ്ങരുതെന്നും ചെറിയാന് ഫിലിപ്പ്.
ഇംഎസ്എസ് ഉള്‍പ്പടെയുള്ളവര്‍ തന്നെ ചെറുപ്പം മുതല്‍ സിപിഎമ്മിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്നു സഹയാത്രികനായതിനു ശേഷമാണ് ബോധ്യമായത്.
20 വര്‍ഷത്തെ ആ മരണക്കെണിയില്‍ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. ജനാധിപത്യ സംസ്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചെറിയാന് ഫിലിപ്പ് പറഞ്ഞു.