മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ വീണ്ടും വിവാഹിതയായി.സംശയിക്കണ്ട 2021 ഏപ്രിൽ അഞ്ചിനായിരുന്നു ദുർഗയുടെ വിവാഹം. ബിസിനസുകാരനായ അർജുൻ രവീന്ദ്രനുമായിട്ടായിരുന്നു.ഇപ്പോൾ ഒന്നാം വിവാഹം ആഘോഷിക്കുന്ന ദിവസമായിരുന്നു താരം ഒന്നുകൂടെ വിവാഹിതയായത്.അതും അർജുൻ രവീന്ദ്രനുമായിട്ട്.
ദുർഗ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. തമിഴ് സ്റ്റൈലിൽ തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായ ചടങ്ങായിട്ടാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹം നടത്തിയത്. ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരാകുന്നത് എന്നാണ് ദുർഗ വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷമുള്ള ചിത്രങ്ങളും ദുർഗയും അർജുനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
‘ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം… ഹാപ്പി ആനിവേഴ്സറി’ എന്നാണ് ദുർഗ കുറിച്ചത്. തമിഴ് ആചാരപ്രകാരം നടന്ന വിവാഹത്തിൽ തമിഴ് പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ദുർഗ എത്തിയത്. ഗ്രേപ്പ് നിറത്തിലുള്ള കോട്ടൺ സാരിയും മുല്ലപ്പൂവും സിംപിൾ ജ്വല്ലറിയും അണിഞ്ഞാണ് ദുർഗ വിവാഹത്തിന് എത്തിയത്. സ്വർണ്ണ കസവുള്ള വെള്ള മുണ്ടും ഷർട്ടുമായിരുന്നു അർജുന്റെ വേഷം. ഇരുവരുടേയും വ്യത്യസ്തമായ വിവാഹ വാർഷികാഘോഷം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്.