ഡൽഹി: യുക്രൈനിലെ ബുച്ചയിൽ ഉണ്ടായ ക്രൂര കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി ആവശ്യപ്പെട്ടു. കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണമെന്നും വരും ദിവസങ്ങളിൽ യുക്രൈന് കൂടുതൽ മെഡിക്കൽ സഹായങ്ങൾ നൽകുമെന്നും ഇന്ത്യ വ്യക്തമാക്കി.