തിരുവനന്തപുരം: അടുത്ത വര്‍ഷം ശമ്പളം പോലും നല്കാന് കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. വളരെ കുറഞ്ഞ നികുതി മാത്രമുള്ള സംസ്ഥാനമാണ് നമ്മുടേത്. പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാന്‍ തയാറാകുന്നില്ല.
അതേസമയം ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോ എന്നാണ് പത്രക്കാര് ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.