അമിതമായി കുളിക്കുന്നത് പലപ്പോഴും വരണ്ട ചര്‍മ്മത്തിന് കാരണമാകുന്നു എന്ന കാര്യമറിയുമോ. ഇത് വരണ്ട ചര്‍മ്മം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ചര്‍മ്മത്തെ സംരക്ഷിക്കുന്ന ചില സംരക്ഷിത എണ്ണകള്‍ ഉണ്ട്. ഇത് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.ഇത് പലപ്പോഴും ചര്‍മ്മത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും രോഗാണുക്കള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് കുളിക്കുമ്പോള്‍ അധികം സമയം എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ദിവസത്തില്‍ ഒരു തവണ കുളിക്കണം എന്നാണ് പറയുന്നത്. കാരണം ഇത് ചര്‍മ്മത്തിലെ വിയര്‍പ്പിനെ ഇല്ലാതാക്കുന്നതിനും ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു തവണ കുളിക്കാവുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ജോലിയേയും ആശ്രയിച്ചിരിക്കുന്നുണ്ട്.
ദിവസത്തില്‍ ഒരു തവണയെങ്കിലും കുളിച്ചില്ലെങ്കില്‍ അത് പലപ്പോഴും ചെറിയ ചില ചര്‍മ്മ പ്രശ്‌നങ്ങള്‍ നല്‍കുന്നുണ്ട്. മുഖക്കുരു, ദുര്‍ഗന്ധം, അടഞ്ഞ സുഷിരങ്ങള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍, തൊലിപ്പുറത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത് നിങ്ങളില്‍ കൂടുതല്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ നിങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ കുളിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും ഒരു നേരം അതുകൊണ്ട് തന്നെ കുളി നിര്‍ബന്ധമാണ്.
വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കുളിക്കുമ്പോള്‍ ജലത്തിന്റെ ഊഷ്മാവ് ചെറുചൂടായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇളം ചൂടുള്ള വെള്ളം വേണം ഉപയോഗിക്കുന്നതിന്. നിങ്ങള്‍ കുളിക്കാത്ത ദിവസങ്ങളില്‍, ഒരു ചൂടുള്ള തുണി ഉപയോഗിച്ച് നിങ്ങളുടെ ശരീരം തുടയ്‌ക്കേണ്ടതാണ്. കുളിക്കുന്ന സമയവും ഒരു പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും മാക്‌സിമം 7 മിനിറ്റ് മാത്രമേ കുളിക്കാന്‍ എടുക്കാവൂ. കുളി കഴിഞ്ഞ് വേണം തോര്‍ത്തുന്നതിന് സോഫ്റ്റ് ആയ ടവ്വല്‍ ഉപയോഗിക്കാം. കുളി കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളില്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കേണ്ടതാണ്.