ഫോട്ടോഗ്രഫിയോടു ഏറെ ഇഷ്ടമുള്ള താരമാണ് നമ്മുടെ മമ്മൂക്ക.തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ ക്യാമറയിലൂടെ പകർത്തി അവർക്ക് സമ്മാനിക്കാനും മമ്മൂട്ടിയുടെ ഇഷ്ടപെട്ട കാര്യമാണ്. ഇതിനോടകം തന്നെ താരം പകർത്തിയ മിക്ക ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. താരങ്ങളുടെ മാത്രമല്ല പ്രകൃതിയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളുമൊക്കെ മമ്മൂട്ടി പകർത്തിയത് ഏറെ ശ്രെധ നേടിയ കാര്യമായിരുന്നു.
അടുത്തിടെ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ ചില താരങ്ങൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെയാണ് ലെന, വീണ നന്ദകുമാർ, സ്രിന്റ എന്നിവരുടെ ചിത്രങ്ങൾ മമ്മൂട്ടി പകർത്തിയത്. മഞ്ജുവാര്യർ, രമേഷ് പിഷാരടി എന്നിവരുടെ ചിത്രങ്ങളും അടുത്തിടെ മമ്മൂട്ടി പകർത്തിയിരുന്നു.
മമ്മൂട്ടി പകർത്തിയ താരങ്ങളുടെ ചിത്രങ്ങൾ