ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. ഒരുമണിക്കൂറോളം നീണ്ട മഴയിൽ നഗരത്തിലും മലയോര പ്രദേശങ്ങളിലുമടക്കം പലയിടങ്ങളിലും മരങ്ങൾ കടപുഴകി നിരവധി അപകടമുണ്ടായി.
തിങ്കൾ പകൽ മൂന്നേ മുക്കാലോടെയാണ് അപ്രതീക്ഷിതമായി കാറ്റ് വീശിയടിച്ചത്. പിന്നാലെ ഇടിയും മിന്നലുമായി മഴയുമെത്തി. നഗരത്തിൽ 30 വാർഡിൽ മരങ്ങൾ വീണതായി അഗ്‌നിശമനസേന അറിയിച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരം, എസ്‌എസ് കോവിൽ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കനകക്കുന്നിൽ കുടുംബശ്രീയുടെ സരസ് മേള നടക്കുന്ന വേദിക്ക് സമീപം മരം പൊട്ടി വീണത് പരിഭ്രാന്തി പരത്തി.
തൈക്കാട് മേട്ടുക്കട താമരവേലിയിൽ കാറ്റടിച്ച് വീടിന്റെ മേൽക്കൂര പറന്നുപോയി. കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷന് സമീപത്ത് മരച്ചില്ല ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ബേക്കറി ജങ്‌ഷൻ, പിഎംജി തുടങ്ങിയയിടങ്ങളിൽ ഫ്ലക്‌സ് ബോർഡുകളും തൂണുകളും നിലംപൊത്തി. ബേക്കറി ജങ്‌ഷനിൽ തകര വേലി മറിഞ്ഞ് റോഡിലേക്ക് വീണു. ബേക്കറി –- -പാളയം റോഡിൽ മതിലിടിഞ്ഞു.
മന്ത്രി കെ രാധാകൃഷ്ണന്റെ വീടിന് സമീപം മരം വീണു. മന്ത്രി ജി ആർ അനിലിന്റെ വസതി വളപ്പിലും മരം ഒടിഞ്ഞു വീണു. ഓവർബ്രിഡ്‌ജ് റോഡിൽ തെരുവ് വിളക്ക് സ്ഥാപിച്ച ഇരുമ്പ് പോസ്റ്റ് ഒടിഞ്ഞു വീണു. കരിക്കകം ദേവീ ക്ഷേത്ര പരിസരത്ത് ഉത്സവത്തിനായി കെട്ടിയ പന്തൽ തകർന്ന് വീണു. വെൺപാലവട്ടം റോഡിൽ വലിയ മരം കടപുഴകി വീണ് ഗതാഗതക്കുരുക്കായി.റിസർവ് ബാങ്കിന് സമീപത്ത് മരം കടപുഴകി വീണു. ജില്ലാ ദുരന്ത നിവാരണ ഓഫീസിൽ മരം കടപുഴകി വീണു.
സെൻട്രൽ സ്‌റ്റേഡിയം വളപ്പിലെ മരം കടപുഴകി നടപ്പാതയിലേക്ക് വീണപ്പോൾ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മ്യൂസിയം ബസ് സ്‌റ്റോപ്പിന് സമീപവും വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിന് സമീപം റെയിൽവേ പാളത്തിലേക്കും മരം ഒടിഞ്ഞു വീണു. അമ്പലത്തറ, കല്ലാട്ടുമുക്ക്, കമലേശ്വരം, മണക്കാട് തുടങ്ങിയ ഇടങ്ങളിൽ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. മണ്ണന്തല, കുമാരപുരം, കുടപ്പനക്കുന്ന്, പേരൂർക്കട, നന്ദാവനം, യൂണിവേഴ്‌സിറ്റി കോളജിന് മുൻവശം, കരമന, തിരുമല, പൂജപ്പുര, പാപ്പനംകോട്, ശംഖുമുഖം, വലിയതുറ, പേട്ട തുടങ്ങിയയിടങ്ങളിലും മരം വീണു. ചെങ്കൽച്ചൂള, ചാക്ക യൂണിറ്റുകളിലെ അഗ്നിരക്ഷാസേന രക്ഷാ പ്രവർത്തനം നടത്തി.
ഒരുമണിക്കൂറോളം നീണ്ട മഴയിൽ നഗരത്തിലും മലയോര പ്രദേശങ്ങളിലുമടക്കം പലയിടങ്ങളിലും മരങ്ങൾ കടപുഴകി നിരവധി അപകടമുണ്ടായി.