അരീക്കോട്: നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. മുതുവല്ലൂർ പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫർ (31) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് കുറ്റൂളി കുനിയിൽ റോഡിൽ കൊടവങ്ങാട് വെച്ചാണ് അപകടം. നാല് മാസം പ്രായമുള്ള മകളെ ഡോക്ടറെ കാണിച്ച് ഭാര്യയേയും മകളേയും തോട്ടുമുക്കത്തെ വീട്ടിൽ കൊണ്ടുവിട്ടതിന് ശേഷം തിരികെ മടങ്ങുമ്പോൾ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഉടൻ അരീക്കോട്ടും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ്.
മാതാവ്: മൈമൂന. ഭാര്യ: ജുനൈസ (തോട്ടുമുക്കം). മകൾ: ബിഷറൽ ആഫി. സഹോദരങ്ങൾ: ജാബിർ, ജബ്ബാർ, ഹഫ്‌സത്ത്, ആയിശ.