കാസർഗോഡ്: കാസർകോട് അഡൂരിൽ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. വെള്ളരിക്കയ കോളനിയിലെ ബാലകൃഷ്ണനാണ് മരിച്ചത്.
മകൻ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.