നിരവധി ഭാഷകളിൽ ബിഗ്ബോസ് സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽതന്നെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒക്കെ ബിഗ്ബോസ് ഉണ്ട്.മലയാളം ബിഗ് ബോസിനൊപ്പം തെലുങ്ക് ബിഗ് ബോസ് ഷോയും പുരോഗമിക്കുകയാണ്. മലയാളം ബിഗ്‌ബോസിൽ അവതാരകനായി മോഹൻലാൽ എത്തുമ്പോൾ തെലുങ്കിൽ നാഗാർജുനയാണ് ബിഗ് ബോസ് ഷോയുടെ അവതാരകൻ.
കഴിഞ്ഞ ദിവസം യുഗാദി സ്പെഷൽ എപ്പിസോഡായിരുന്നു തെലുങ്ക് ബിഗ് ബോസിൽ. കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ പുതുവത്സരാരംഭ ദിനമാണ് യുഗാദി എന്നറിയപ്പെടുന്നത്. കേരളീയർക്ക് വിഷു എന്നപോലെയാണ് തെലുങ്കർക്ക് യുഗാദി. യുഗാദി ആഘോഷങ്ങളുടെ ഭാഗമാവാൻ അതിഥിയായി ഷംന കാസിമും ബിഗ്‌ബോസിൽ എത്തിയിരുന്നു.
നാഗാർജുനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് ടീമിന് നന്ദി പറഞ്ഞിരിക്കുകയാണ് ഷംന.നിരവധി മലയാളസിനിമകളിലും അഭിനയിച്ച ഷംന ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് കൂടുതലായി അഭിനയിക്കുന്നത്.