ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച മഹീന്ദ്ര ഥാർ ജീപ്പ് ലേലം സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ബന്ധപ്പെട്ടവരുടെ ഹിയറിംഗ് ഏപ്രിൽ 9ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും. ഗുരവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ നടക്കുന്ന ഹിയറിംഗിൽ കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരേയും ദേവസ്വം കമ്മിഷണർ നേരിൽ കേൾക്കും.
മറ്റാർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നൽകുകയോ [email protected], [email protected] എന്നീ ഇ-മെയിൽ ഐഡികളിൽ 9ന് രാവിലെ 11 മണിക്ക് മുൻപ് സമർപ്പിക്കുയോ ചെയ്യണമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു.

















