ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യൂ. ഒരു ജവാന് പരിക്കേറ്റു. ശ്രീനഗറിലെ ലാൽ ചൗക്കിലെ മൈസുമയിൽവച്ച് സിആർപിഎഫ് വാഹനത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
കാഷ്മീരിലെ പുൽവാമയിലുണ്ടായ മറ്റൊരു ആക്രമത്തിൽ പ്രദേശവാസികളായ രണ്ട് പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ കാഷ്മീരിൽ രണ്ട് ആക്രമണങ്ങളാണ് ഉണ്ടായത്.