പട്ടാമ്പി: ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.തൃശൂർ പേരാമംഗലം സ്വദേശി ഹരിതയാണ് മരിച്ചത്.
ഹരിതയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പട്ടാമ്പി പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്.
ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.