രാഷ്ട്രീയ അശാന്തിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ഏർപ്പെടുത്തിയ 36 മണിക്കൂർ കർഫ്യൂ തിങ്കളാഴ്ച (ഏപ്രിൽ 4, 2022) പിൻവലിച്ചു. ശനിയാഴ്ച സർക്കാർ ഏർപ്പെടുത്തിയ രാജ്യവ്യാപക കർഫ്യൂ പിൻവലിച്ചതിന് ശേഷം ട്രെയിനുകൾ, ശ്രീലങ്കൻ ട്രാൻസ്‌പോർട്ട് ബോർഡ് (എസ്‌എൽടിബി), സ്വകാര്യ ബസുകൾ എന്നിവയുൾപ്പെടെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും സർവീസ് പുനരാരംഭിച്ചു.
കാബിനറ്റ് മന്ത്രിമാർ തങ്ങളുടെ രാജിക്കത്ത് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാ നേതാവുമായ ദിനേശ് ഗുണവർധന മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കൂട്ട രാജിക്കുള്ള കാരണമൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഏകീകൃത ഭരണം തേടുന്നു
ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഏകീകൃത സർക്കാർ രൂപീകരിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ തിങ്കളാഴ്ച ആഹ്വാനം ചെയ്തു.