തിരുവനന്തപുരം: കെ വി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് മറ്റ് പലയിടത്തുമാണെന്ന് .രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഒന്നുകിൽ പാർട്ടി ഒപ്പം അടിയുറച്ച് നിൽക്കണമെന്നും അല്ലെങ്കിൽ കെ.പി.അനിൽകുമാറിനെ പോലെ നിലപാട് പ്രഖ്യാപിച്ച് പാർട്ടി വിടണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെ തകർക്കാൻ നടക്കുന്ന സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുക്കണമെന്ന് എന്തുകൊണ്ടാണ് തോമസിന് വാശിയെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയിൽ നിന്നും നേടാവുന്നതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. ഒന്നുകിൽ കോണ്‍ഗ്രസിൽ ഉറച്ചുനിൽക്കണമെന്നും അല്ലെങ്കിൽ പാർട്ടിക്ക് പുറത്തുപോകണമെന്നും തോമസിനോട് ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
സിപിഎം പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് കെ.വി.തോമസിനെയും ശശി തരൂരിനെയും പാർട്ടി വിലക്കിയിരുന്നു. എന്നാൽ അനുമതി തേടി അദ്ദേഹം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് ഉണ്ണിത്താന്റെ പരസ്യ വിമർശനം.