തിരുവനന്തപുരം: വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന് ആവർത്തിച്ച് ഐഎൻടിയുസി. ഐഎൻടി യു സിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കിയെന്ന് കെ സുധാകരനോട് ആർ ചന്ദ്രശേഖരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അണികളിൽ ആശങ്ക ഉണ്ടാക്കിയെന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശമാണ് വിവാദമായത്.
ഇതു സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. വിവാദങ്ങൾക്ക് പിന്നാലെ പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളതെന്നും കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.